മൂന്നാംക്ളാസ്സ് വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങി

പൂവച്ചൽ യു.പി സ്കൂൾ പരിസരത്ത് അപകടം മൂന്നാം ക്ലാസ് വിദ്യാർഥി ഗുരുതരാവസ്ഥയിൽ

പൂവച്ചൽ യു.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥി ഇമ്മാനുവേലിനാണ് അപകടമുണ്ടായത് രാവിലെ 8.45 ഓടെയാണ് അപകടമുണ്ടായത്.സിമൻ്റ് കയറ്റി വന്ന KL 03 L 8155 ലോറിയാണ് സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടിയെ ഇടിച്ചിട്ടത്. നിലത്ത് വീണ കുട്ടിയുടെ ശരീരത്തിലൂടെ ലോറിയുടെ വലതു വശത്തെ മുൻ ടയർ കയറി ഇറങ്ങി. ഓടിയെത്തിയ നാട്ടുകാരും കുട്ടികളെ സ്കൂളിൽ ആക്കാൻ എത്തിയരക്ഷകർത്താക്കളും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി.ഈ സമയം അത് വഴി വന്ന കാർയാത്രകാർ സംഭവം കണ്ട് വാഹനം നിറുത്തി അതെ വാഹനത്തിൽ കുട്ടിയെ കാട്ടാക്കട സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.മണിയറ വിളയിലും വെള്ളനാടും മാത്രമെൻ108 ആംബുലൻസ് ഉള്ളൂ ഇത് എത്താൻ വൈകും എന്ന് മനസിലാക്കിയാണ് കാർ യാത്രക്കാർ സമയോചിതമായി ഇടപെട്ടത്.ഗുരുതര പരിക്ക് ആയതിനാൽ പ്രാഥമിക ചികിത്സ നൽകി മെഡിക്കൽ കോളേജിലേക്ക് അയച്ചു.ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.

Leave a Comment