സത്യപ്രതിജ്ഞാ ചടങ്ങിൽ ആളുകളുടെ എണ്ണം കുറയ്ക്കുന്നതാകും ഉചിതമെന്ന് ഹൈക്കോടതി

കൊച്ചി: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ആളുകളുടെ എണ്ണം കുറയ്ക്കുന്നതാകും ഉചിതമെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് കേസ് പരിഗണിക്കുമ്പോഴായിരുന്നു പരാമർശം. വിഷയത്തിൽ സർക്കാരിന്റെ വിശദീകരണം തേടുന്നതിനായി കേസ് ഉച്ചകഴിഞ്ഞത്തേക്ക് മാറ്റി, മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. അഞ്ഞൂറ് പേരെ പങ്കെടുപ്പിച്ച് നടത്തുന്ന സത്യപ്രതിജ്ഞാ ചടങ്ങ് കൊവിഡ് മാദണ്ഡങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തൃശൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചികിത്സാ നീതിയെന്ന സംഘടനയാണ് ഹൈക്കോടതിയെ സമീപിച്ചത്. ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന തിരുവനന്തപുരത്തുവെച്ച് ഇത്രയധികം ആളുകളെ പങ്കെടുപ്പിച്ച് നടത്തുന്ന ചടങ്ങ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് സംഘടയുടെ ആവശ്യം. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുള്ള സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ കോടതി സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക‍ര്‍ അടക്കമുള്ളവര്‍ ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിരുന്നു. നാളെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക

Leave a Reply

Your email address will not be published. Required fields are marked *