സെവാഗിന് പകരക്കാരൻ ഇന്ത്യയിൽ എത്തി

സെവാഗിന് പകരക്കാരൻ ഇന്ത്യയിൽ എത്തി

ലങ്കക്കെതിരായ മത്സരത്തിൽ ഇന്ത്യയുടെ വിജയശിൽപ്പി ആരാണ്? വിക്കറ്റുകൾ പിഴുത കുൽദീപ് യാദവും യുസ്വേന്ദ്ര ചാഹലും മുതൽ റൺസ് വഴങ്ങാതെ ലങ്കൻ ബാറ്റിങ് നിരയെ പിടിച്ച് കെട്ടിയ ക്രുനാൽ പാണ്ഡ്യ വരെയുള്ളവർ ബോളിങിൽ തിളങ്ങിയവരാണ്. അരങ്ങേറ്റത്തിൽ അർധശതകം നേടിയ ഇഷൻ കിഷനും പുറത്താവാതെ ടീമിനെ ജയത്തിലെത്തിച്ച നായകൻ ശിഖർ ധവാനും ആക്രമിച്ച് കളിച്ച സൂര്യകുമാർ യാദവുമെല്ലാം ജയത്തിന് അവകാശികളാണ്. എന്നാൽ അതിനെല്ലാം അപ്പുറത്താണ് പൃഥ്വി ഷായുടെ പ്രകടനം ഒന്നാം ഏകദിനത്തിന് മുമ്പ് ശ്രീലങ്കയുടെ മുത്തയ്യ മുരളീധരൻ പൃഥ്വി ഷായെ വിശേഷിപ്പിച്ചത് വീരേന്ദർ സെവാഗിൻെറ പിൻഗാമിയെന്നാണ്. സെവാഗിൻെറ ബാറ്റിങ് ശൈലിയാണ് പൃഥ്വിക്കുള്ളതെന്ന് മുരളി പറഞ്ഞു. 24 പന്തിൽ നിന്ന് 43 റൺസടിച്ച് യുവതാരം അത് തെളിയിച്ചു. ഓപ്പണറായി ലങ്കൻ ബോളിങ് നിരയെ വിറപ്പിക്കുകയായിരുന്നു പൃഥ്വി ഷാ. ഇന്ത്യ 7 വിക്കറ്റിന് വിജയിച്ചപ്പോൾ മാൻ ഓഫ് ദി മാച്ച് പുരസ്കാരം പൃഥ്വി ഷായെയാണ് തേടിയെത്തിയത്. 9 ഫോറുകൾ അടങ്ങിയതായിരുന്നു താരത്തിൻെറ പ്രകടനം. അർഹിച്ച അർധശതകം പൂർത്തിയാക്കാനാവാതെ ധനഞ്ജയ ഡിസിൽവയുടെ പന്തിലാണ് പുറത്തായത്. ഷാ നൽകിയ തുടക്കം പിന്നാലെ വന്ന ബാറ്റ്സ്മാൻമാർ മുതലാക്കിയതോടെയാണ് ഇന്ത്യ അനായാസ വിജയം നേടിയത്

Leave a Reply

Your email address will not be published. Required fields are marked *